Monday, May 19, 2008

സ്വാമിമാരെ തേടുന്നവര്‍ക്ക്..

കേരളത്തിലെ സ്വാമിമാര്‍ക്കൊക്കെ ശനിദശയാണെന്നു തോന്നുന്നു. അമൃത ചൈതന്യ, ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ, ഇപ്പോള്‍ വിശ്വ ചൈതന്യയും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നു. കോഴിക്കോട്ടെ മുരളീ കൃഷ്ണ സ്വാമിയടക്കം പത്തോളം സ്വാമിമാരെ പോലീസ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പറഞ്ഞു കേള്‍‍ക്കുന്നത്.

ഈ സ്വാമിമാരൊക്കെ ഇങ്ങനെ കോടതിയും കേസുമായി കറങ്ങി നടന്നാല്‍ കേരളീയരുടെ ആത്മീയ ദാഹം തീര്‍‍ക്കാന്‍ ഇനി ആരുണ്ടാകും എന്ന് ചിന്തിച്ച് വിഷമിക്കുന്നവരുണ്ടെങ്കില്‍, അവര്‍ക്കുള്ളതാണ് ഈ പോസ്റ്റ്. കേരളത്തിലെ ചില ക്രിസ്ത്യന്‍ സ്വാമിമാരും ആശ്രമങ്ങളുമാണ് താഴെ പറഞ്ഞിരിക്കുന്നത്. ഈ സ്വാമിമാര്‍ ന്യൂനപക്ഷക്കാരായതിനാല്‍ പോലീസ് അത്ര വേഗം ഇവരെ കൈ വെക്കുമെന്ന് തോന്നുന്നില്ല. കടന്നു വരൂ, രോഗ ശാന്തി നേടൂ..അത്മീയ വരങ്ങളാല്‍ അനുഗ്രഹീതരാകൂ..!

1. മുല്ലക്കര സ്വാമി

2. കെ.പി യോഹന്നാന്‍ സ്വാമി

3. ജോര്‍ജ്ജ് സാമുവല്‍ സ്വാമി

4. ഡിവൈന്‍ ആശ്രമം

5. ശാലോം ആശ്രമം


തല്‍ക്കാലം ഇത്രയേ കിട്ടിയുള്ളൂ. വെബ് സൈറ്റ് ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഇഷ്ടം പോലെ ഇനിയും ഉണ്ട്. കൊന്തയില്‍ അത്തറു പൂശിയും, മാതാവിന്റെ ഫോട്ടോയില്‍ നിന്ന് ചുവന്ന പെയിന്റൊഴുക്കിയും അദ്ഭുതങ്ങള്‍ കാണിച്ച് ആത്മീയാനന്ദം പകര്‍ന്നു നല്‍കുന്നവര്‍ വേറേയും.

കൂടുതല്‍ ക്രിസ്ത്യന്‍ സ്വാമിമാരെ അറിയാവുന്നവര്‍ ഡീറ്റയില്‍സ് ഷെയര്‍ ചെയ്യുമല്ലോ!

2 comments:

ബാജി ഓടംവേലി said...

ദൈവത്തെ മൊത്തമായും
ചില്ലറയായും
അറിഞ്ഞൊ അറിയാതെയോ
വില്‍‌ക്കുന്നവര്‍.
പലനാള്‍ കട്ടാല്‍ ഒരുനാള്‍ പിടിക്കപ്പെടും.

ജിം said...

പ്രതീക്ഷിച്ചതിലും വളരെ നേരത്തേ യോഹന്നാന്‍ സ്വാമി കുടുങ്ങിയെന്നു തോന്നുന്നു.
ഇനിയുമുണ്ട് വന്‍ തോക്കുകള്‍ ധാരാളം.