ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്ന ഐ ടി മേഖലയിലേതടക്കമുള്ള ജോലികള്‍ ബ്രസീല്‍, ചിലി, ചെക്ക് റിപ്പബ്ലിക്ക്, തായ് ലന്റ്, ഉറുഗ്വേ, ചൈന മുതലായ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും ഔട്ട്സോഴ്സ് ചെയ്യുന്നു.
അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഔട്ട്സോഴ്സിംഗിന്റെ ഈ പുതിയ ട്രെന്റിനെക്കുറിച്ച് പറയുന്നത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. വാര്‍ത്ത ഇവിടെ
ഇന്ത്യയിലെ കൂടിയ ശമ്പളനിരക്കും, രൂപയുടെ മൂല്യ വര്‍ദ്ധനവും, സാമ്പത്തിക വളര്‍ച്ചയും, ചൈനയും മെക്സിക്കോയും പോലെയുള്ള രാജ്യങ്ങളുമായി ഔട്ട്സോഴ്സിംഗ് മേഖലയില്‍ ഇപ്പോഴുള്ള മത്സരവുമാണത്രേ ഇന്ത്യന്‍ കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇതിനായി മറ്റു വികസ്വര രാജ്യങ്ങളിലും, അമേരിക്കയിലെയും യൂറോപ്പിലെയും താരതമ്യേന ചെലവുകുറഞ്ഞ സ്ഥലങ്ങളിലും ഓഫീസുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ പരസ്പരം മത്സരിക്കുകയാണെന്ന് പത്രം പറയുന്നു. ഇതില്‍ പ്രമുഖര്‍ ഐ ടി ഭീമന്മാരായ ഇന്‍ഫോസിസും, വിപ്രോയും, ടി സി എസ്സും ഒക്കെയാണ്. ഇപ്പോള്‍ തീരെ ചെറിയ തോതിലാണെങ്കിലും, ഈ ട്രെന്റ് വളരുകതന്നെയാണെന്ന് പത്രം വിലയിരുത്തുന്നു.
ഇതിനായി മൈസൂറിലെ ഇന്‍ഫോസിസ് കാമ്പസില്‍ പ്രോഗ്രാമിംഗ് പോലെയുള്ള മേഖലകളില്‍ പ്രാവീണ്യം നേടാനെത്തുന്നവരില്‍ അമേരിക്കക്കാരടക്കമുള്ള വിദേശികള്‍ ധാരാളമുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
ചുരുക്കത്തില്‍, ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്തുവരുന്ന ജോലികള്‍ ഇതിലും ചെലവുകുറഞ്ഞ ലോകത്തിന്റെ മറ്റു കോണുകളിലേക്ക് വീണ്ടും ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു. നമ്മുടെ സാമ്പത്തിക വളര്‍ച്ചക്ക് ഇങ്ങനെയും ഒരു മറുവശമുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് ചിന്തിക്കുന്നത്.
Tuesday, September 25, 2007
Subscribe to:
Post Comments (Atom)
3 comments:
ചുരുക്കത്തില്‍, ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്തുവരുന്ന ജോലികള്‍ ഇതിലും ചെലവുകുറഞ്ഞ ലോകത്തിന്റെ മറ്റു കോണുകളിലേക്ക് വീണ്ടും ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു. നമ്മുടെ സാമ്പത്തിക വളര്‍ച്ചക്ക് ഇങ്ങനെയും ഒരു മറുവശമുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിങ്ങളോ?
നന്ദി..ജിം..സെക്കന്റ് ഔട്ട് സോര്‍സിങ്ങ് ഒരു പുതിയ വിവരം.
മൂലധനത്തിന് ദേശീയതയില്ല. അത് ദേശീയ രാഷ്ട്രങളുടെ അതിര്‍വരമ്പുകള്‍ അപ്രസക്തമാക്കി കൂടുതല്‍ ലാഭം കിട്ടുന്നിടത്തേക്ക് ഒഴുകും. ഇതാണ് ആഗോളവല്‍ക്കരണം. മൂലധനം കയറ്റുമതി ചെയ്യാനും മാത്രം വളര്‍ന്ന് കഴിഞ്ഞ ഇന്ത്യന്‍ ബൂര്‍ഷ്വാസി, പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു എന്ന് മാത്രമല്ല, ചെറിയ തോതിലെങ്കിലും, സാമ്രാജ്യത്വ സ്വഭാവം കാണിച്ച് തുടങിയിരിക്കുന്നു എന്നതും മനസ്സിലാക്കാം. ഭാവിയിലെ സൂപ്പര്‍ പവര്‍ ആണ് ഇന്ത്യ എന്നും മറ്റുമുള്ള അവകാശവാദങളും, ആണവ കരാര്‍, സൈനിക സഹകരണം തുടങിയ മേഖലകളില്‍ അമേരിക്കയുമായുള്ള കൂട്ടുകെട്ടും ഇന്ത്യന്‍ ബൂര്‍ഷ്വസിയുടെ ഈ പുതിയ ആതമവിശ്വാസത്തെ ഓര്‍മ്മിപ്പിക്കുന്നു.
Post a Comment