Sunday, September 23, 2007

വനിതാ കമ്മീഷനംഗത്തിനെതിരെ പരാതിയുമായി കൊച്ചുമകള്‍

കേരള വനിതാ കമ്മീഷനിനംഗമായ ടി ദേവിയെക്കുറിച്ചാണ് പരാതി. പരാതിക്കാരി മറ്റാരുമല്ല, കൊച്ചുമകള്‍ സജന തന്നെ. അമ്മൂമ്മയായ ദേവിയും അമ്മ പ്രഭയും ചേര്‍ന്ന് ക്യാന്‍സര്‍ രോഗിയായ, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തന്റെ അച്ഛനായ ജയരാജനെയും തന്നെയും പീഢിപ്പിക്കുകയും, സ്വത്തുവകകളിലുള്ള അവകാശം നിഷേധിക്കുകയുമാണ് എന്നാണ് പരാതി.

ഇതിനു മുന്‍പ് പ്രഭ എന്ന ജയരാജന്റെ ഭാര്യ, അഥവാ ടി ദേവിയുടെ മകള്‍, തന്റെ ഭര്‍ത്താവിനെ മറ്റൊരു മകളായ സുധയും സഹോദരനായ മുരളിയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് കോഴിക്കോട് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാമാണ് മകള്‍ക്കൊപ്പം വന്നതെന്നും ജയരാജന്‍ അറിയിച്ചത്രേ.

ഇതൊക്കെ കൂട്ടിവായിക്കുമ്പോഴും, പരാതി ഉയര്‍ന്നിരിക്കുന്നത് സ്വന്തം കുടുംബത്തില്‍നിന്നായതിനാലും, ഇവര്‍ക്കിടയില്‍ ഒരു സ്വത്ത് തര്‍ക്കം ശക്തമായി നിലനില്‍ക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍.

പരാതികളുടെ സത്യാവസ്ഥ മനസ്സിലാക്കി നടപടിയെടുക്കേണ്ടത് കോടതിയാണ്. അതല്ല ഇവിടെ വിഷയം.

സ്വന്തം വീട്ടിലെ സ്വത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാവാത്ത ശ്രീമതി ദേവി ഇപ്പോഴും വനിതാ കമ്മീഷനില്‍ പരാതികള്‍ കേള്‍ക്കുകയും, പരിഹാരം കണ്ടെത്തുകയും, വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്വന്തം കണ്ണിലെ തടിയെടുത്തുമാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുത്തുമാറ്റുകയാണ് ദേവി ഇപ്പോള്‍.

ഈ കഥയറിയുന്ന, വനിതാ കമ്മീഷനില്‍ പരാതിയുമായി വരുന്ന പാവപ്പെട്ട പരാതിക്കാര്‍, തങ്ങള്‍ക്ക് നീതിയുക്തമായ പരിഹാരം കാണാന്‍ ദേവിക്കു കഴിയുമോ എന്ന് സംശയിക്കുന്നത് സ്വാഭാവികം.

മന്ത്രിമാരുടെ പേരില്‍ ആരോപണങ്ങള്‍ വരുമ്പോള്‍, ധാര്‍മ്മികതയുടെ പേരില്‍ അവര്‍ മാറിനിന്ന് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ശഠിക്കുന്നതുപോലെ, ഇക്കാര്യത്തില്‍ ഇങ്ങനെയൊരു ആവശ്യം ആരും ഉന്നയിച്ചതായി അറിയില്ല.

വനിതകളുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സമൂഹത്തിലെ സര്‍വ്വസമ്മതരായ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണെന്ന് കമ്മീഷന്റെ വെബ് സൈറ്റ് അവകാശപ്പെടുന്നു. ഇത്തരം വിശേഷണങ്ങള്‍ക്ക് തങ്ങള്‍ യോഗ്യരാണോ എന്ന് ഓരോ കമ്മീഷനംഗവും സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.

14 comments:

മൂര്‍ത്തി said...

വായിച്ചു. ഒന്നും പറയാനില്ല..

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

അമ്മായി അമ്മയ്ക്ക് അടുക്കളയിലും ആകാം ...

കിരണ്‍ തോമസ് തോമ്പില്‍ said...

ജിം
ഇതും നമ്മള്‍ മലയാളികളുടെ സ്വതസിദ്ധമയ പ്രത്യേകതയായി കണ്ടാല്‍ മതി. അല്ലെങ്കിലും ഇതൊക്കെ വലിയ കാര്യമാണോ

സര്‍ക്കാര്‍ വിദ്യാലയത്തെക്കുറിച്ച്‌ വാതോരതെ സംസാരിക്കുന്നവര്‍ കുട്ടകളേ സ്വകാര്യ വിദ്യാലയത്തില്‍ ചേര്‍ക്കുന്നു

സ്വയാശ്രയ കോളെജുകളേ എതിര്‍ക്കുന്നവര്‍ മക്കളേ അവിടെ പഠിപ്പിക്കുന്നു

അഴിമതിയേക്കുറിച്ചും കൈക്കൂലിയെപ്പറ്റിയും വാചാലകുന്നവര്‍ തന്റെ കാര്യം വരുമ്പോള്‍ എല്ലാം ചെയ്യും

അപ്പോള്‍ സ്വന്തം കാര്യം വരുമ്പോള്‍ നമ്മള്‍ ഇരട്ടത്താപ്പ്‌ കാണിക്കും. എന്തേ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്ക്‌ അതായിക്കൂടേ. ഇങ്ങനെ അല്ലാത്ത ആള്‍ക്കാരെ വേണം കമ്മീഷനില്‍ അംഗമാക്കാന്‍ പാടുള്ളൂ എന്നൊക്കെ നിയമം വന്നാല്‍. ആ പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കും.

വെള്ളെഴുത്ത് said...

വാര്‍ത്തയുടെ സോഴ്സ് ഒരു പ്രശ്നമാണ്.നമതുവാഴ്വും കാലമും ഒന്നു പ്രത്യേകമായതു കൊണ്ട് ആരുടെഭാഗത്താണ് ശരി എന്ന് എടുത്തുച്ചാടി പറയുന്നതും ശരിയായിരിക്കില്ല. എം എന്‍ വിജയന്മാഷിന്റെ സ്വഭാവദൂഷ്യത്തെപ്പറ്റി ദേശാഭിമാനിമാത്രമാണ് എഴുതിയത്.വാര്‍ത്ത ശരിതന്നെയായിരുന്നോ ആര്‍ക്കറിയാം? വനിതാകമ്മീഷന്‍ എന്നു കേള്‍ക്കുമ്പൊഴേ നമുക്കൊരു ചിരിയുണ്ട്.. സിനിമകളില്‍ കമ്മീഷന്‍ അംഗങ്ങലെ ചിത്രീകരിക്കുന്ന വിധം നോക്കിയാലറിയാം(ബാബാകല്യാണി...)പൊതുജനത്തിന്റെ മനസ്സിലിരിപ്പ്..അപ്പോള്‍...

കടവന്‍ said...

ഈയടുത്ത കാലത് വയനാടില്‍വെച്ച്, സമൂഹത്തിലെ അതിനെയും ഇതിനെയും എതിരെ പ്രസംഗിക്കുന്ന, സു.അഴീക്കൊടിന്റെ (പേര്‍ മുഴുവന്‍ എഴുതാന്‍ അറക്കുന്നു)
കാര്‍ സൈക്കിളില്‍ പോവുന്ന കുട്ടിയെ ഇടിച്ച് വീഴ്ത്തി. ആ കുട്ടിയെ തിരിഞ്ഞു പോലും നോക്കാന്‍ നില്ക്കാതെ , എന്തു പറ്റിയെന്നു പോലും നോക്കാനുള്ള വിവേകം കാണിക്കാതെ, തെമ്മാടികള്‍ സധാരണ മുങ്ങുന്ന പോലെ മുങ്ങാന്‍ ശ്രമിച്ചത് നാട്ട്കാര്‍ തടഞ്ഞു. എന്നിട്ടും ആ കുട്ടിയെ ആശുപത്രിയിലെത്തിക്കനുള്ള മര്യാദ പോലും പ്രസമ്ഗത്തില്‍ വാഗ്വിലാസം കാണിക്കാറുള്ള ആ മനുഷ്യന്‍(?) കാണിച്ചില്ല. പത്ത്രത്തില്‍ ഈ സംഭവത്തിന്‍ വലിയ പ്രാധാന്യമില്ലതെ ചെറിയ കോളതില്‍ കൊടുത്തു, ഇത്തരം ​സംഭവങ്ങള്‍ വലുതായിത്താന്നെ ജനങ്ങളെ അറിയിക്കുകയുമ്, ഇവരുടെ പൊള്ളത്റ്റരം സധാരണ(ഇവരെ സമ്സ്കാരിക നായകര്‍ എന്നും മറ്റും കരുതുന്ന)ക്കാരെ തുറന്നു കാണിക്കുകയുമാണ്‍ വേണ്ടത്. അതിനെങ്ങനെ, ഇവരെല്ലാം പരസ്പര സഹായ സംഘങ്ങളായാണല്ലൊ പ്രവര്‍ത്തനം.

ജിം said...

അതെ കിരണ്‍, ആര്‍ക്കും എന്തും ആകാം. കേരളത്തില്‍ മാത്രമല്ല, ഗിരിജാ വ്യാസ് നയിക്കുന്ന ദേശീയ വനിതാ കമ്മീഷനെപ്പറ്റിയും അടുത്ത കാലത്ത് പരാതികളുയര്‍ന്നിരുന്നു.
ഇതൊക്കെ വിമര്‍ശിക്കാനും ആരെങ്കിലും വേണ്ടേ? അത്രെയേ ഉദ്ദേശിച്ചുള്ളു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ജിം ..
ഇതൊക്കെ വെളിച്ചത്ത് കൊണ്ടു വരികയും ശക്തമായി പ്രതികരിക്കുകയും , മറ്റുള്ളവരെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയും വേണം . കടവന്‍ പറഞ്ഞത് നോക്കുക . ഇതൊക്കെ നാലാള്‍ അറിയുകയെങ്കിലും വേണ്ടേ ?

എന്റെ പ്രിയ സുഹൃത്ത് കിരണ്‍ , ഇത്തരത്തില്‍ എന്ത് പറയുമ്പോഴും മറ്റുള്ള തിന്മകള്‍ ചൂണ്ടിക്കാട്ടി ഇതൊക്കെ സ്വാഭാവികവും അനിവാര്യവും ആണെന്നും അങ്ങിനെ തുടര്‍ന്ന് പോകട്ടെ എതിര്‍ത്ത് ആരും പ്രതികരിച്ചിട്ട് ഒരു കാര്യവുമില്ല എന്ന മട്ടിലാണ് പല സ്ഥലത്തും കമന്റുകള്‍ എഴുതിക്കാണുന്നത് . ഈ മനോഭാവം ഖേദകരമാണ് . രാജാവ് നഗ്നനാണ് എന്ന് ആരെങ്കിലും പറയാന്‍ ധൈര്യം കാണിക്കുമ്പോള്‍ അവരെ നിരുത്സാഹപ്പെടുത്താതിരിക്കാനെങ്കിലും കിരണ്‍ സന്മനസ്സ് കാണിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. കിരണ്‍ തന്നെ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് പോലെ ഒരു പാട് തിന്മകളും ജീര്‍ണ്ണതകളും അഴിമതികളും നമ്മള്‍ എല്ലാവരിലുമുണ്ട് . പെട്ടെന്ന് ഒന്നും ഇതൊക്കെ മാറ്റിയെടുക്കാനും കഴിയില്ല എന്നും സമ്മതിക്കാം . എന്നാല്‍ ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടുകയെങ്കിലും വേണ്ടേ ? ഒരു പ്രത്യേക സംഭവം ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നത് പ്രധാനമാണ് . എല്ലാം ക്ലീന്‍ ആക്കിയിട്ട് മതി സമൂഹത്തിലെ തെറ്റിനെ കുറിച്ച് പ്രതികരിക്കാന്‍ എന്നാണോ കിരണ്‍ ഉദ്ധേശിക്കുന്നത് ?

വക്കാരിമഷ്‌ടാ said...

സുകുമാരന്‍ മാഷേ, കിരണിന്റെ കമന്റും വേണമെങ്കില്‍ പോസിറ്റീവായി ഉപയോഗിക്കാമല്ലോ.

നമ്മുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വ്യത്യാസം എത്രയുണ്ട് എന്ന് നമുക്ക് തന്നെ ഒന്ന് ആലോചിക്കാമല്ലോ ആ കമന്റ് വഴി. അതുവഴി നമുക്കും വേണമെങ്കില്‍ കുറച്ചെങ്കിലും മാറാമല്ലോ.

നമ്മളെപ്പോലുള്ള സാധാരണക്കാരുടെ കാപട്യങ്ങള്‍ മാറിയാല്‍ തന്നെ സമൂഹം മാറില്ലേ. അതില്‍ ഈ വനിതാ കമ്മീഷനംഗവും (അവരെപ്പറ്റിയുള്ള വാര്‍ത്ത സത്യമാണെങ്കില്‍) പെടില്ലേ? കിരണിന്റെ കമന്റുകള്‍ ആ ഒരു introspection ന് വേണ്ടിയും വേണമെന്നുണ്ടെങ്കില്‍ ഉപയോഗിക്കാമല്ലോ.

ജനശക്തി ന്യൂസ്‌ said...

കുടുംബവഴക്കുകള്‍ തെരുവിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്. പ്രത്യേകിച്ച് സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരുടെ . തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം . എന്നാല്‍ വനിതാ കമ്മിഷന്‍ അംഗത്തിന്നെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നവര്‍ കുടുംബവഴക്കില്‍ അവര്‍ക്ക് മേല്‍ക്കയ്യ് നേടാന്‍ വേണ്ടിമാത്രമാണ്.

ജനശക്തി ന്യൂസ്‌ said...

കുടുംബവഴക്കുകള്‍ തെരുവിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്. പ്രത്യേകിച്ച് സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരുടെ . തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം . എന്നാല്‍ വനിതാ കമ്മിഷന്‍ അംഗത്തിന്നെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നവര്‍ കുടുംബവഴക്കില്‍ അവര്‍ക്ക് മേല്‍ക്കയ്യ് നേടാന്‍ വേണ്ടിമാത്രമാണ്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ വക്കാരീ ,
കിരണിന്റെ കമന്റും വേണമെങ്കില്‍ പോസിറ്റീവായി ഉപയോഗിക്കാമല്ലോ.

ശരിയാണ് പക്ഷെ , വക്കാരിയുടെ തന്നെ കമന്റിലുള്ള സന്നിഗ്ദത ഒഴിവാക്കാന്‍ കിരണ്‍ തിന്മകള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കണമെന്നും ഒഴികഴിവുകള്‍ ഫലത്തില്‍ തല്‍‌സ്തിതി വാദികള്‍ക്കനുകൂലമാണാവുക എന്നുമാണ് എനിക്ക് തോന്നുന്നത് .

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ഏതായാലും ഞാന്‍ കാരണം നഗ്നനായ രാജാവ് തുണിയുടക്കാതെ പോകണ്ട. വാകും പ്രവര്‍ത്തിയും രണ്ടും രണ്ടാണ് എന്നേ ഉദ്ദേശിച്ചുള്ളൂ. അത് സാംസ്ക്കാരിക നായകനായാലും വനിതാ കമ്മീഷന്‍‍ അംഗമായലും സാധാരണക്കാരനായാലും. സമൂഹത്തിന്റെ പ്രതിഛായാ‍ണ് അതിന്റെ മുകളില്‍ ഉള്ളവര്‍ എന്നാണ് എന്റെ വിശ്വാസം. അത് ചൂണ്ടിക്കാട്ടുകയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഏതായാലും നാടു നന്നാക്കന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബുദ്ധിജീവികളെപ്പോലെ എനിക്ക് ചിന്തിക്കാന്‍ കഴിയണമെന്നില്ല. ജിമ്മെ ഓഫ് ടോപ്പിക്കണെങ്കില്‍ ഡിലീറ്റ് ചെയ്തോളൂ