മിക്ക ഷാജി കൈലാസ് ചിത്രങ്ങളിലും നായകന്‍ പോലീസ് സ്റ്റേഷനിലെത്തി, അവിടെയുള്ള SI/CI/കമ്മീഷണര്‍ തുടങ്ങിയവരെ ഇടിവെട്ട് ഡയലോഗുകള്‍ കൊണ്ടും മസില്‍ പവറുകൊണ്ടും വിറപ്പിച്ച്, അറസ്റ്റിലായ തന്റെ സ്വന്തക്കാരെയും കൂട്ടുകാരെയുമൊക്കെ പുല്ലുപോലെ ഇറക്കിക്കൊണ്ടുവരുന്ന സീനുകള്‍ കാണുമ്പോള്‍ പുളകം തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരാള്‍ ശരിക്കും ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നിപ്പോയിട്ടുണ്ട്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ മാത്രം കണ്ടിരുന്ന ഇത്തരം സീനുകള്‍ നേരില്‍ കാണാന്‍ നമുക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു.
സിനിമാ നായകനെ കടത്തിവെട്ടുന്ന ഈ പ്രകടനം കാഴ്ചവെച്ചത് CPI സംസ്ഥാന സെക്രട്ടറി ശ്രീ വെളിയം ഭാര്‍ഗ്ഗവന്‍. നായകന്റെ ഇടപെടല്‍ വഴി മോചിക്കപ്പെട്ടത് AIYF ന്റെ രണ്ട് വനിതാ പ്രവര്‍ത്തകര്‍; ഇതിനൊക്കെ വേദിയാകാന്‍ ഭാഗ്യം ലഭിച്ചത് തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷന്‍. നായകന്റെ വീരകൃത്യത്തിന് പിന്തുണയുമായി സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും!
സംഭവം ഇങ്ങനെ : CPI യുടെ യുവജന സംഘടനയായ AIYF ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകളുടെ കടന്നുവരവിനെതിരെ നവംബര്‍ 20ന് സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബിഗ് ബസാറിലേക്കു നടത്തിയ പ്രകടനം അക്രമാസക്തമായി. പോലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചില വനിതാ പ്രവര്‍ത്തകര്‍ വനിതാ പോലീസുകാരെ കൈയേറ്റം ചെയ്തു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് കന്റോണ്മെന്റ് സ്റ്റേഷനിലേക്കു മാറ്റി. എന്നാല്‍ പോലീസിനെ കൈയേറ്റം ചെയ്ത രാഖി രവീന്ദ്രനടക്കമുള്ളവരെ ജാമ്യത്തില്‍ വിടാന്‍ പോലീസ് തയ്യാറായില്ല. ഇതിനെതിരെയായിരുന്നു വെളിയത്തിന്റെ പ്രകടനം. 'പുരുഷന്മാരെ വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോളൂ, പക്ഷേ വനിതകളെ വിട്ടുതരണ'മെന്നായിരുന്നു വെളിയം ആവശ്യപ്പെട്ടത്. പോലീസ് വഴങ്ങാതിരുന്നപ്പോള്‍, നാട്ടുകാര്‍ നോക്കി നില്‍കെ പോലീസിനോട് കയര്‍ക്കുകയും ഭീക്ഷണി മുഴക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും ഫോണില്‍ വിളിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ മുണ്ടും മടക്കിക്കുത്തി കുറേനേരം സ്റ്റേഷനു മുന്നില്‍ ഉറഞ്ഞു തുള്ളി. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ അറ്റ കൈ പ്രയോഗമായിരുന്നു. തന്റെ പാര്‍ട്ടിക്കാരായ സംസ്ഥാനത്തെ രണ്ടു മന്ത്രിമാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി, കെ പി രാജേന്ദ്രനേയും സി ദിവാകരനേയും. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ പറഞ്ഞാല്‍ പിന്നെ പോലീസെന്തു ചെയ്യാന്‍? അങ്ങനെ പ്രവര്‍ത്തകരെ മോചിപ്പിച്ച് നേതാവും സംഘവും മടങ്ങി.
രാഷ്ട്രീയ ഇടപെടലുകളിലൂടെ പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. പണ്ടൊക്കെ അത് രഹസ്യമായി ഫോണില്‍ വിളിച്ചും, പോലീസ് ഉന്നതന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തിയുമൊക്കെയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവും രണ്ടു മന്ത്രിമാരും ചേര്‍ന്ന് സ്റ്റേഷനിലെത്തി ചാനലുകളും നാട്ടുകാരും നോക്കിനില്‍കെ പരസ്യമായി പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യമാണെന്നു തോന്നുന്നു. ഖജനാവില്‍ എത്ര കൈയിട്ടു വാരിയാലും എന്തൊക്കെ അഴിമതി നടത്തിയാലും അത് ജനങ്ങളറിയാതിരിക്കാന്‍ പണ്ടൊക്കെ നേതാക്കന്മാര്‍ ശ്രദ്ധിക്കുമായിരുന്നു. പുറത്തറിഞ്ഞാല്‍ മാനക്കേടാണെന്നും അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നുമൊക്കെ അവര്‍ക്ക് തോന്നിയിരിക്കണം. ഇന്നത്തെ നേതാക്കള്‍ക്ക് പൊതുജനത്തെ പേടിയില്ല. പരിണാമ ഫലമായായിരിക്കണം, നേതാക്കളുടെ 'തൊലിക്കട്ടി' ഇപ്പോള്‍ അനുദിനം കൂടിവരികയാണ്.
സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രധാന അംഗമായ പാര്‍ട്ടിയുടെ നേതാവിന് ഇത്രയെങ്കിലും ചെയ്യാനുള്ള 'പവറി'ല്ലെങ്കില്‍ പിന്നെ ഇതെന്തോന്ന് ജനാധിപത്യം അല്ലേ? വെളിയം കാണിച്ച മാതൃക പിന്തുടര്‍ന്ന് കേരളമെമ്പാടും നേതാക്കള്‍ സ്റ്റേഷനിലെത്തി പ്രവര്‍ത്തകരെ പരസ്യമായി മോചിപ്പിക്കുന്ന ജനാധിപത്യത്തിന്റെ നല്ല നാളെകള്‍ക്കായി കാത്തിരിക്കാം!
Wednesday, November 28, 2007
Wednesday, November 07, 2007
നന്ദിഗ്രാമും സിംഗൂരും അങ്ങനെ പലതും
കൊല്‍ക്കത്തയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ, പൂര്‍വ്വ് മിഡ്നാപുര്‍ ജില്ലയുടെ ഭാഗമാണ് നന്ദിഗ്രാം. ഇവിടെയാണ് വെസ്റ്റ് ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്‍ഡോനേഷ്യയിലെ സുഡോനോ സാലിം കമ്പനിയുമായി ചേര്‍ന്ന് ഒരു കെമിക്കല്‍ സിറ്റിയും സ്പെഷ്യല്‍ എക്കണോമിക് സോണും സ്ഥാപിക്കാന്‍ പ്ലാന്‍ തയ്യാറാക്കിയത്. ഇതിനുവേണ്ടി അക്ക്വയര്‍ ചെയ്യേണ്ടത് 14,000 ഏക്കര്‍ സ്ഥലം. കുടിയൊഴിപ്പിക്കേണ്ടത് കൃഷി മാത്രം ഉപജീവനമാര്‍ഗ്ഗമാക്കിയ 40,000 ത്തോളം ഗ്രാമീണ കര്‍ഷകരെ.
ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന കര്‍ഷകരെ ബലം പ്രയോഗിച്ച് കുടിയിറക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍, തങ്ങള്‍ തെരഞ്ഞെടുത്തയച്ച സര്‍ക്കാരിനെതിരെ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വക്താക്കളായി അധികാരത്തിലേറിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ജനം തിരിഞ്ഞു. തങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ അവര്‍ സംഘം ചേര്‍ന്നു. അതാണ് ഭൂമി ഉച്ഛദ് പ്രതിരോധ് കമ്മറ്റി അഥവാ BUPC. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, ചില നക്സല്‍ ഗ്രൂപ്പുകളും രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. 2007 മാര്‍ച്ച് 14 ന് മൂവായിരത്തോളം പോലീസുകാരും പോലീസ് വേഷത്തിലെത്തിയ CPM ഗുണ്ടകളും ചേര്‍ന്ന് നടത്തിയ അക്രമണത്തില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; ധാരാളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു.
സംസ്ഥാനത്ത് ഏകദേശം 55 ലക്ഷം ഏക്കര്‍ ഭൂമി ആര്‍ക്കും വേണ്ടാതെ കിടക്കുമ്പോഴാണ് കൃഷിക്കനുയോജ്യമായ, ആയിരക്കണക്കിന് കര്‍ഷകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഈ ബലം പ്രയോഗിച്ചുള്ള ഏറ്റെടുക്കലെന്ന് ഓര്‍ക്കണം. ഈ പ്രൊജക്ടിന് ഇതിലും അനുയോജ്യമായ സ്ഥലം ബംഗാളില്‍ വേറെയില്ലത്രെ. ഇപ്പോള്‍ കെമിക്കല്‍ സിറ്റി മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും, തോക്കും ബോംബും ഉപയോഗിച്ച് CPM ഉം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന BUPC യും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ ദിവസം 3 CPM അനുഭാവികള്‍ കൊല്ലപ്പെട്ടതും ഇതിന്റെ ഭാഗമായാണ്. BUPC അക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് CPM ആരോപിക്കുമ്പോള്‍, ബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതാണെന്ന് BUPC യും പറയുന്നു.
കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സിംഗൂരിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെ വരുന്നത് ടാറ്റയുടെ കാര്‍ നിര്‍മ്മാണ ഫാക്ടറിയായിരുന്നു. അവര്‍ക്കും വേണ്ടത് കൃഷിഭൂമി തന്നെ -1000 ഏക്കര്‍. സാറ്റലൈറ്റ് ഇമേജിംഗ് ഒക്കെ നടത്തി കണ്ടെത്തിയതാണത്രെ ഈ സ്ഥലം. കര്‍ഷകര്‍ ഇവിടെയും പ്രതിഷേധവുമായി രംഗത്തെത്തി. മാരുതി കമ്പനി പണംകൊടുത്ത് ഗ്രാമീണരെക്കൊണ്ട് തങ്ങള്‍ക്കെതിരെ സമരം ചെയ്യിപ്പിക്കുകയാണെന്നാണത്രെ ടാറ്റയുടെ ചെയര്‍മാന്‍ ഇതിനെപ്പറ്റി പറഞ്ഞത്.
വികസനത്തിന്റെ പേരില്‍ പാവങ്ങളെ കുടിയിറക്കുകയും, നഷ്ടപരിഹാരമെന്നു പറഞ്ഞ് നക്കാപ്പിച്ച നല്‍കി അവരെ തെരുവിലിറക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയല്ല. ഭാരതത്തിന്റെ ഭക് ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ച് വാചാലരാവുകയും, അതിന്റെ പേരില്‍ വെട്ടിനിരത്തലുകള്‍ക്കായി മുന്നിട്ടിറങ്ങുകയും ചെയ്യുന്നവര്‍ തന്നെയാണ് തോക്കും ബോംബും കൊടുത്ത് പാവപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമി പിടിച്ചെടുക്കാന്‍ സഖാക്കളെ അയക്കുന്നത് എന്നത് വിരോധാഭാസമായി തോന്നാം.
കേരളത്തിലും ഉണ്ടായി വികസനത്തിന്റെ പേരിലുള്ള ധാരാളം കുടിയിറക്കലുകള്‍. ഗോശ്രീ, വല്ലാര്‍പാടം പദ്ധതികള്‍ക്കായി സ്ഥലം കൊടുക്കേണ്ടി വന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല എന്ന് പരാതികളുയര്‍ന്നിരുന്നു. വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായ ഒരു റെയില്‍ പാതയ്ക്കായി സ്ഥലമെടുക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് സെന്റിന് ഒരു ലക്ഷം രൂപയാണത്രേ. സെന്റിന് പത്തും പതിനഞ്ചും ലക്ഷം രൂപ മാര്‍ക്കറ്റ് വില ഉള്ളപ്പോഴാണ് ഇതെന്നോര്‍ക്കണം. ഒരു ലക്ഷം രൂപക്ക് എറണാകുളം ജില്ലയിലെവിടെയും ഒരു സെന്റു ഭൂമി വാങ്ങാന്‍ കിട്ടാത്ത അവസ്ഥയില്‍ സ്ഥലം ഒഴിയാന്‍ ആളുകള്‍ വിമുഖത കാണിക്കും. പിന്നെ ബലപ്രയോഗവും, സമരവും അക്രമങ്ങളുമൊക്കെയായി അതു മാറുന്നു.
വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും പേരില്‍ ജനിച്ച മണ്ണു വിട്ടു പോകേണ്ടി വരുന്നവര്‍ക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, മറിച്ച് സമഗ്രമായ പുനരധിവാസ പദ്ധതികളാണ്. പക്ഷേ എങ്ങനെയും ആളുകളെ ഇറക്കിവിട്ട് പൈലിംഗ് തുടങ്ങാന്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇതിനൊക്കെ എവിടെ സമയം? വാഗ്ദാനം ചെയ്ത പുനരധിവാസപദ്ധതികളാവട്ടെ വാക്കിലും കടലാസിലും ഒതുങ്ങുന്നു.
നമ്മുടെ യഥാര്‍ത്ഥ പ്രശ്നം, കാര്യങ്ങള്‍ വിശദമായി പഠിക്കാനും സമ്പൂര്‍ണ്ണമായ പരിഹാരങ്ങള്‍ കാണാനും കഴിവില്ലാത്ത, അല്ലെങ്കില്‍ അതിനു മനസ്സു വെക്കാത്ത ഒരു രാഷ്ട്രീയ നേതൃത്വമാണ്.
വ്യവസായങ്ങളും വിദേശ നിക്ഷേപങ്ങളുമൊക്കെ രാജ്യപുരോഗതിക്ക് അത്യാവശ്യം തന്നെയാണ്. പക്ഷേ, അത് കുറേ പാവങ്ങളുടെ കിടപ്പാടവും ജീവിതവും ചവിട്ടിമെതിച്ചുകൊണ്ടാവരുത് എന്നു മാത്രം.
ബാംഗ്ലൂരിലായിരുന്നപ്പോള്‍ ഒരു ദിവസം ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ സെക്യൂരിറ്റിക്കാര്‍ ഗേറ്റിനരികില്‍ നിന്ന ഒരു വൃദ്ധനെ തള്ളിമാറ്റുന്നതു കണ്ടു - കമ്പനിയിലേക്കു വന്ന ഏതോ വാഹനത്തിനു വഴിയൊരുക്കാന്‍. താന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ മഹാസൗധങ്ങള്‍ വളര്‍ന്ന കാഴ്ച നോക്കിനിന്ന ഒരു നിസ്സഹായനായ കൃഷിക്കാരനായിരുന്നോ അയാള്‍?

Labels:
കാലികം,
കുടിയൊഴിപ്പിക്കല്‍,
നന്ദിഗ്രാം
Monday, October 15, 2007
വിശ്വാസം ലേലം ചെയ്യപ്പെടുമ്പോള്‍
താമരശ്ശേരി രൂപത തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളൊക്കെ ഈ വരുന്ന ബുധനാഴ്ച അടച്ചിട്ട് പ്രതിഷേധ ദിനമായി ആചരിക്കുന്നു. CPM സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമരശ്ശേരി രൂപതയുടെ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്കെതിരെ നടത്തിയ "നികൃഷ്ട ജീവി" പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു നീക്കം. പ്രസ്താവന പിന്‍വലിച്ച് പിണറായി മാപ്പു പറയണമെന്നും സഭ ആവശ്യപ്പെടുന്നു. ലത്തീന്‍ അടക്കമുള്ള ഇതര സഭാ മേലദ്ധ്യക്ഷന്മാരും താമരശ്ശേരി രൂപതയുടെ ഈ നീക്കത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു.
തിരുവാമ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന മുന്‍ MLA മത്തായി ചാക്കോ അനുസ്മരണ യോഗത്തിലാണ് പിണറായി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. 'കള്ളം പറയാത്തവരെന്ന് നാം വിശ്വസിക്കുന്ന, മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറയുന്നവര്‍ നികൃഷ്ടജീവികളാണെ' ന്നാണ് പിണറായി പറഞ്ഞത്. ഇത് കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തില്‍, മത്തായി ചാക്കോ MLA മരിക്കുന്നതിനു മുന്‍പ് സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചിരുന്നു എന്ന ചിറ്റിലപ്പള്ളി പിതാവിന്റെ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു. പിണറായിയുടെ "നികൃഷ്ടജീവി" പ്രയോഗം കുറിക്കു കൊണ്ടു എന്നതിന്റെ തെളിവാണ് സഭാമേലദ്ധ്യക്ഷന്മാര്‍ ഇതിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന കോലാഹലങ്ങള്‍.
മത്തായി ചാക്കോ എന്ന കമ്യൂണിസ്റ്റുകാരന്‍ ഒരു ദൈവ വിശ്വാസിയായിരുന്നോ എന്നറിയില്ല. അദ്ദേഹം പള്ളിയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റേയും മക്കളെ മാമോദീസ മുക്കിയതിന്റേയുമൊക്കെ രേഖകള്‍ അടുത്ത ദിവസങ്ങളില്‍ ചാനലുകളില്‍ കാണിച്ചിരുന്നു. മത്തായി ചാക്കോ ഇനി അവസാനകാലത്ത് വിശ്വാസത്തിലേക്ക് തിരിഞ്ഞിരുന്നോ എന്ന് പറയാന്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കുമേ സാധിക്കൂ. അവരാകട്ടെ, സഭയേയും പാര്‍ട്ടിയേയും തള്ളിപ്പറയാനാവാത്ത വിഷമവൃത്തത്തിലാണ് ഇപ്പോള്‍. മണ്മറഞ്ഞ മത്തായി ചാക്കോയേയും, ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും നമുക്ക് വെറുതേ വിടാം. അകാലത്തില്‍ പൊലിഞ്ഞ നല്ലവനായ ആ പൊതുപ്രവര്‍ത്തകനോട് കാട്ടുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും ഇത്തരത്തിലൊരു വിവാദം.
പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രമുഖന്‍ ദൈവവിശ്വാസിയായിരുന്നുവെന്ന പ്രചാരണം, അതു സത്യമാണെങ്കില്‍ കൂടി എന്തു വിലയും കൊടുത്ത് എതിര്‍ക്കും; അത് പ്രചരിപ്പിക്കുന്നവര്‍ നുണ പറയുകയാണെന്ന് പറയും - അത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ടാക്റ്റിക്സ് - നിലനില്പിന്റെ പ്രശ്നം. പിന്നെ പിണറായി ബിഷപ്പിനെ വിശേഷിപ്പിച്ച നികൃഷ്ടജീവി പ്രയോഗം അണികളെ ആവേശം കൊള്ളിക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണേണ്ടതുള്ളൂ. ഇതിനു മുന്‍പും പിണറായിയില്‍ നിന്ന് ഇത്തരം പല പ്രയോഗങ്ങളും ഉണ്ടായിട്ടുള്ള സ്ഥിതിക്ക് ഇതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഇനി ചിറ്റിലപ്പള്ളി ബിഷപ്പിന്റെ പ്രസ്താവനയിലേക്ക്. സര്‍ക്കാരിനെതിരെ സ്വാശ്രയപ്രശ്നത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ സംയുക്തമായി നടത്തിയ ന്യൂനപക്ഷ അവകാശ സംരക്ഷണസമ്മേളനത്തിലാണ് ബിഷപ്പ് ഇങ്ങനെയൊരു വിവാദ പ്രസ്താവന നടത്തിയത്. ബിഷപ്പിനേക്കൊണ്ട് ഇത് പറയിപ്പിച്ച ചേതോവികാരം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നല്‍കിയിട്ടുണ്ടെന്നു തന്നെ കരുതുക - അതിങ്ങനെ വിളിച്ചു പറയേണ്ട ആവശ്യമുണ്ടായിരുന്നോ? ഇക്കണക്കിനുപോയാല്‍ അച്ചന്മാര്‍ കുമ്പസാര രഹസ്യങ്ങള്‍ വരെ വിളിച്ചു പറയുന്ന കാലം വിദൂരത്തല്ല എന്നു തോന്നിപ്പോകുന്നു. മത്തായി ചാക്കോ മരിച്ച് മാസങ്ങള്‍ക്കു ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പിതാവിനെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, അതിലൂടെയുള്ള മുതലെടുപ്പു തന്നെ. തങ്ങളുടെ ഒരു MLA വിശ്വാസിയായിരുന്നു എന്നറിയുമ്പോള്‍ ഭരണ നേതൃത്വത്തിനുണ്ടാവുന്ന അങ്കലാപ്പും, അതുവഴി സ്വാശ്രയ പ്രശ്നത്തിലുള്ള സമവായമുമായിരുന്നിരിക്കണം ബിഷപ്പ് ലക്ഷ്യമിട്ടത്. അതോ, എത്ര വലിയ കമ്യൂണിസ്റ്റുകാരനായാലും നീയൊക്കെ അവസാനം ഞങ്ങളുടെയടുത്തു തന്നെ വരും എന്നൊരു ഭീക്ഷണിയോ?
എന്തായാലും പിണറായിയുടെ പ്രസ്താവന വന്നതോടെ വിവാദങ്ങള്‍ക്കായി കാത്തിരിക്കുന്ന ചാനലുകാര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു. മത്തായി ചാക്കോയുടെ സഹോദരന്‍ അന്ത്യകൂദാശ നടന്നിട്ടില്ല എന്നു പറയുന്നത് ജനങ്ങള്‍ ചാനലുകളില്‍ നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ ഭാര്യ, താന്‍ അവസാനം വരെ മത്തായി ചാക്കോ ജീവിതത്തിലേക്ക് മടങ്ങി വരും എന്നാണ് കരുതിയിരുന്നതെന്നും, അതുകൊണ്ട് അന്ത്യകൂദാശയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അറിയിച്ചു.
ബിഷപ്പിന്റെ പ്രത്യേക നിര്‍ദ്ദേശത്തില്‍ അന്ത്യകൂദാശ നല്‍കിയെന്ന് അവകാശപ്പെടുന്ന ഫാദര്‍ ജോസ് കോട്ടയില്‍ പറഞ്ഞത് ആ സമയത്ത് ഒരു ഡോക്ടറും ഒരു നേഴ്സും മാത്രമേ ആശൂപത്രി മുറിയിലുണ്ടായിരുന്നുള്ളൂ എന്നും ആ സമയത്ത് മത്തായി ചാക്കോയ്ക്ക് സ്വബോധമുണ്ടായിരുന്നോ എന്ന് അറിയില്ല എന്നുമാണ്.
ഇങ്ങനെ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ഇന്നലെ കൈരളി ടി വി പുറത്തുവിട്ട ബിഷപ്പിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെട്ട പ്രസംഗത്തിന്റെ വീഡിയോ ചിത്രങ്ങള്‍ കണ്ട് വിശ്വാസികള്‍ അവിശ്വാസികളായി മാറിയെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനില്ല. പ്രസംഗത്തില്‍ ബിഷപ്പ് പറയുന്നത് മത്തായി ചാക്കോ തന്നെ ഫോണില്‍ വിളിച്ച് കൂദാശ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും സ്വബോധത്തോടെ അദ്ദേഹം കൂദാശ സ്വീകരിച്ചുവെന്നുമാണ്. എന്നാല്‍ പിണറായിയുടെ പരാമര്‍ശം വന്നശേഷം ബിഷപ്പ് പറഞ്ഞത്, മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചുവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല എന്നായിരുന്നു. ബിഷപ്പ് ഇക്കാര്യത്തിലെങ്കിലും കള്ളം പറഞ്ഞു എന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവ് ആവശ്യമില്ല.
കള്ളം പറയുന്നത് പാപമാണെന്നു പഠിപ്പിക്കുകയും, കുമ്പസാരത്തില്‍ വിശ്വാസികളുടെ പാപങ്ങള്‍ കേട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന, താമരശ്ശേരി രൂപതയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ആത്മീയ നേതാവായ ഒരാള്‍ ചെറുതെങ്കിലും ഇത്തരമൊരു കളവു പറയാന്‍ പാടില്ലായിരുന്നു. പിണറായി സഭയോടല്ല, മറിച്ച് ബിഷപ്പ് വിശ്വാസികളോടും മത്തായി ചാക്കോയുടെ കുടുംബാംഗങ്ങളോടുമാണ് മാപ്പു പറയേണ്ടത്. ഇതിന്റെ പേരില്‍ സഭ ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമര പരിപാടികള്‍ വെറും പ്രഹസനമാണെന്ന് ഓരോ ക്രിസ്ത്യാനിയും തിരിച്ചറിയണം.
പിണറായിയുടെ പദപ്രയോഗമാണോ സഭയെ ഇത്രയധികം ചൊടിപ്പിച്ചത്? ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ മനുഷ്യനായി അവതരിച്ച് ക്രൂശിക്കപ്പെട്ട് മരിച്ച യേശു നാഥന്‍ സഹിച്ച നിന്ദകളും ശാരീരിക പീഢനങ്ങളും സഭാമേലദ്ധ്യക്ഷന്മാര്‍ മറന്നു പോയോ? യേശുക്രിസ്തുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പിന്‍ഗാമികളായ നിങ്ങള്‍ക്ക് പിണറായിയുടെ ഈ ചെറിയ അവഹേളനം പോലും സഹിക്കാനുള്ള ശക്തിയില്ലേ?
കുതന്ത്രങ്ങള്‍ മെനയാനും വിശ്വാസത്തേയും വിശ്വാസികളേയും ലേലം ചെയ്തു വിറ്റു നേട്ടങ്ങളുണ്ടാക്കാനും തങ്ങളും മോശക്കാരല്ല എന്ന് സഭാ മേലദ്ധ്യക്ഷന്മാരും ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

Tuesday, October 02, 2007
P J ജോസഫിന്റെ അപഹാസ്യ രാഷ്ട്രീയം
പി ജെ ജോസഫ്. കേരളം ഭരിക്കുന്ന LDF ന്റെ ഭാഗമായ, നാല് MLA മാരുള്ള കേരള കോണ്‍ഗ്രസ്സ് ജെ യുടെ ചെയര്‍മാന്‍. ജൈവ കൃഷി രീതികള്‍ കര്‍ഷകരെ പഠിപ്പിക്കുകയും അതുവഴി ഉല്പാദനം വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തിക്കുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും ചെയര്‍മാന്‍. പതിവായി കാര്‍ഷികമേളയും ഗജമേളയും നടത്തി തൊടുപുഴക്കാരുടെ കൈയ്യടി വാങ്ങുന്ന കര്‍ഷകപുത്രന്‍. ഗായകന്‍. ഇന്ത്യന്‍ ഫ്ലോറികള്‍ചറിസ്റ്റ്സ് അസോസിയേഷന്റെ അദ്ധ്യക്ഷന്‍. മുന്‍ വിദ്യാഭാസമന്ത്രി, പൊതുമരാമത്തു മന്ത്രി. പി. ജെ ജോസഫിന് വിശേഷണങ്ങള്‍ ഏറെയാണ്.
എന്നാല്‍ ഈ വിശേഷണങ്ങളെയൊക്കെ കടത്തിവെട്ടും വിധമാണ് കുറച്ചുനാളുകളായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക സേവനങ്ങള്‍.
എക്സ്പ്രസ്സ് ഹൈവേ പ്രശ്നത്തില്‍ UDFനെതിരെ ശക്തമായ ജനവികാരം ഇളക്കിവിട്ട് അധികാരത്തില്‍ വന്ന LDF മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായ ജോസഫ് , മൈക്ക് കിട്ടിയിടത്തൊക്കെ ഹൈവേ സര്‍ക്കാറിന്റെ പരിഗണനയിലാണെന്നു പറഞ്ഞുകൊണ്ടിരുന്നു. അവസാനം ജോസഫിനെക്കൊണ്ട് സഹികെട്ട് അങ്ങനെയൊന്ന് മുന്നണി ആലോചിച്ചിട്ടേയില്ലെന്ന് LDF കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിക്കുന്നതുവരെ ഇതു തുടര്‍ന്നു.
ഇതിനുശേഷമായിരുന്നു മൈത്രി വിവാദം. പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കുന്ന മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയില്‍ 340 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്നാണ് അക്കൗണ്ട്സ് ജനറല്‍ കണ്ടെത്തിയത്. അന്നത്തെ നായനാര്‍ മന്ത്രി സഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജോസഫ് . സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് ഇതില്‍ ജോസഫിന്റെ പങ്കിനെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്ന് അറിയിച്ചു. ജോസഫ് ക്ലീന്‍. എങ്കില്‍ 340 കോടി എവിടെ? അതന്വേഷിക്കാന്‍ ആരും മെനക്കെട്ടില്ല എന്നു മാത്രം.
ജോസഫിനു നേരേ അടുത്തെ വെടി P C ജോര്‍ജ്ജിന്റെ തോക്കില്‍ നിന്നായിരുന്നു. ജോര്‍ജ്ജ് അദ്ധ്യക്ഷനായ നിയമസഭാ സമിതി കണ്ടെത്തിയത് , ജോസഫ് അദ്ധ്യക്ഷനായ ഇന്ത്യന്‍ ഫ്ലോറികള്‍ചറിസ്റ്റ്സ് അസോസിയേഷന്‍ പൂകൃഷിക്കായി സര്‍ക്കാറില്‍ നിന്ന് വാങ്ങിയ 41 ലക്ഷം രൂപ ദുര്‍ വിനിയോഗം ചെയ്തു എന്നായിരുന്നു. വിജിലന്‍സ് അന്വേഷണത്തിനുശേഷം കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.
പിന്നീട് വന്നതാണ് യഥാര്‍ത്ഥ വിവാദം. വിമാനത്തില്‍ അടുത്തിരുന്നു യാത്ര ചെയ്ത സ്ത്രീയുടെ ദേഹത്ത് ജോസഫ് കയറിപ്പിടിച്ചുവെന്ന് അവര്‍ തന്നെ പരാതികൊടുത്ത സംഭവത്തില്‍ ഐ ജി B സന്ധ്യയാണ് പ്രാഥമികാന്വേഷണം നടത്തിയത്. ആ സംഭവത്തില്‍ ജോസഫിന് മന്ത്രി സ്ഥാനം നഷ്ടമായി. കേസ് ഇപ്പോഴും ചെന്നൈ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ജോസഫ് രാജി വെച്ച ഒഴിവില്‍ പൊതുമരാമത്ത് മന്ത്രിയായത് കോതമംഗലം MLA ആയ ഷെവലിയര്‍ T U കുരുവിള. ജോസഫ് രാജിവെച്ച് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ കുവൈത്തിലെ മലയാളിയായ ബിസിനസ്സ് കാരനെ മൂന്നാറില്‍ സ്ഥലം വില്പന സംബന്ധിച്ച് പണം വാങ്ങി പറ്റിച്ചു എന്ന പരാതിയില്‍ നിന്നുണ്ടായ വിവാദത്തില്‍ കുരുവിളക്കും രാജിവെച്ചൊഴിയേണ്ടി വന്നു.
മൈത്രി, സ്ത്രീ, പൂ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് ജോസഫിനും, സ്ഥലക്കച്ചവടത്തിന്റെ തിരക്കുകളൊഴിഞ്ഞ് കുരുവിളക്കും കേരളത്തിലെ മരാമത്തുപണികള്‍ക്ക് സമയം കണ്ടെത്താനായില്ല എന്നു വേണം മനസ്സിലാക്കാന്‍. മഴയ്ക്കു മുന്‍പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കേണ്ട റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്നു. റോഡിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ മറിയുന്നു, ആളുകള്‍ക്ക് പരിക്കു പറ്റുന്നു, ചിലര്‍ വലിയ വാഹനങ്ങള്‍ക്കിടയില്പ്പെട്ട് മരിക്കുന്നു. ബസ്സ് ഗട്ടറില്‍ വീണ ആഘാതത്തില്‍ സീറ്റില്‍ നിന്ന് തെറിച്ചു വീണവര്‍ നട്ടെല്ലൊടിഞ്ഞ് ആശുപത്രികളില്‍ മരണത്തോട് മല്ലടിക്കുന്നു. വാഹനങ്ങള്‍ക്ക് നിത്യേന വേണ്ടിവരുന്ന അറ്റകുറ്റപ്പണികള്‍ സാധാരണ ഇരുചക്രവാഹനക്കാരന്റേയും ഓട്ടോ ടാക്സി തൊഴിലാളികളുടേയും കഞ്ഞികുടി മുട്ടിക്കുന്നു. KSRTC ക്ക് ഈയിനത്തില്‍ നഷ്ടം കോടികള്‍. കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാറിനെതിരെ ഒന്നിലധികം തവണ രൂക്ഷ വിമര്‍ശനം നടത്തിയെങ്കിലും കാര്യങ്ങള്‍ തഥൈവ.
കേരളത്തില്‍ പൊതുമരാമത്ത് കൈകാര്യം ചെയ്യാന്‍ മന്ത്രിയില്ലാത്തതാണോ റോഡുകളുടെ ഈ അവസ്ഥയ്ക്കു കാരണം. ഇനി അഥവാ അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് പുതിയൊരു മന്ത്രി ഈ സ്ഥാനത്തേക്കു വരുന്നില്ല? കുരുവിളയും പോയപ്പോള്‍ അടുത്ത മന്ത്രി ആര് എന്ന ചോദ്യത്തിന് രണ്ട് ഓപ്ഷനുകളാണ് ബാക്കി ഉണ്ടായിരുന്നത്. കടുത്തുരുത്തി MLA മോന്‍സ് ജോസഫും, തിരുവനന്തപുരം വെസ്റ്റ് MLA സുരേന്ദ്രന്‍ പിള്ളയും. കുരുവിള രാജിവെച്ച സെപ്റ്റംബര്‍ 2 മുതല്‍ രണ്ടുപേരും പാര്‍ട്ടി ചെയര്‍മാന്‍ P J ജോസഫിനെ വിടാതെ പിന്തുടരുന്നുണ്ട്. ജോസഫാകട്ടെ, മന്ത്രിയെ ഇന്നു പ്രഖ്യാപിക്കും, നാളെ പ്രഖ്യാപിക്കും എന്നു പറയാന്‍ തുടങ്ങിയിട്ട് മാസം ഒന്നു തികഞ്ഞു.
എന്തുകൊണ്ട് പ്രഖ്യാപനം വരുന്നില്ല? ഇവിടെയാണ് ജോസഫിന്റെ മന്ത്രിക്കസേരയോടുള്ള കൊതി വ്യക്തമാകുന്നത്. "പാര്‍ട്ടി അണികള്‍ക്കിടയില്‍ ജോസഫ് തന്നെ മന്ത്രിയാകണം എന്ന ആവശ്യം ശക്തമാണെ" ന്നൊക്കെ വരുത്തിത്തീര്‍ത്താല്‍ തന്നെയും കസേര കിട്ടണമെങ്കില്‍ സ്ത്രീ പീഢനക്കേസില്‍ കുറ്റക്കാരനല്ലെന്നു തെളിയണം. അതിനായി ദിവസമെണ്ണി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഓരോ പാര്‍ട്ടി മീറ്റിംഗുകളിലും ഈയൊരു വിശ്വാസത്തിലാണ് "മന്ത്രിയെ അടുത്ത മീറ്റിംഗില്‍ പ്രഖ്യാപിക്കുന്നതാണ്" എന്ന് പറയുന്നത്. ഏറ്റവും പുതിയ പ്രസ്താവന പ്രകാരം ആ സുദിനം ഈ വരുന്ന ഒക്ടോബര്‍ 10 ആണ്.
ഇനി കസേരയുറപ്പിക്കാന്‍ പെടുന്ന പാടിന്റെ മറ്റു ചില മുഹൂര്‍ത്തങ്ങളിലേക്ക്.
മൂന്നാര്‍ ദൗത്യത്തിന് മുഖ്യമന്ത്രി നിയമിച്ച പൂച്ചകളില്‍ പ്രമുഖനായിരുന്നു ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി. കേരളത്തിലെ ജനങ്ങള്‍ക്കൊക്കെ അറിയുന്നതാണ് സ്വാമിയുടെ പ്രവര്‍ത്തനശൈലിയും കറപുരളാത്ത ഔദ്യോഗിക ജീവിതവും. മുഖ്യമന്ത്രി ഏറ്റവും മിടുക്കനെന്ന് വിശേഷിപ്പിച്ച് ആനയിച്ച സ്വാമിയെ അദ്ദേഹം തന്നെ അശക്തന്‍ എന്നു പറഞ്ഞുകൊണ്ട് പടിയിറക്കി. കാരണം പകല്‍ പോലെ വ്യക്തം. ഭൂമി കയ്യേറ്റങ്ങള്‍ കണ്ടെത്താനയച്ച സ്വാമി കൈയേറിയവന്റെ മുഖം നോക്കാതെ കൈയേറ്റങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു P J ജോസഫ് നേതൃത്വം നല്‍കുന്ന ഗാന്ധിജി സ്റ്റഡി സെന്റര്‍ അദിവാസി ഭൂമി കൈയേറി കെട്ടിടം പണി നടത്തുന്നുവെന്ന കണ്ടെത്തല്‍. ഇതിന് ജോസഫിനെതിരെ കേസെടുക്കാന്‍ സ്വാമി പോലീസിനോടാവശ്യപ്പെട്ടിരുന്നു. ആദിവാസി ഭൂമി കൈയേറ്റം ജാമ്യമനുവദിക്കാത്ത കുറ്റമാണ്. അതുകൊണ്ട് അറസ്റ്റിലായാല്‍ പിന്നെ മന്ത്രിക്കസേരയില്‍ ഇരിക്കുന്നതു പോയിട്ട് നിയമസഭയില്‍ കാലുകുത്താന്‍ പോലും കഴിയില്ല. ഇതുമാത്രമല്ല, ജോസഫിന്റെ അടുത്ത ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിനെതിരെ നടപടിയെടുത്തതിലും ജോസഫിന് സ്വാമിയോട് നീരസമുണ്ട്. അറസ്റ്റ് വരിക്കാതിരിക്കാനുള്ള ഏറ്റവും നല്ല വഴി കളക്ടര്‍ക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു. കളക്ട്രേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും, സ്വാമി തന്റെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍. ജോസഫ് പറയുന്നത് ശുദ്ധനുണയാണെന്ന് മനസ്സിലാക്കാന്‍ ഏതൊരു സാധാരണക്കാരനും കഴിയുമ്പോള്‍, എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സ്വാമിയെ അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് സ്ഥലം മാറ്റേണ്ടി വന്നത്?
അവിടെയാണ് ജോസഫ് ഗ്രൂപ്പിന്റെ സാമുദായിക ശക്തി. ജോസഫ്, കുരുവിള, മോന്‍സ് ജോസഫ് - മൂന്നു പേരും കൃസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ വിവിധ സഭകളിലെ ഉന്നതര്‍. സമുദായവും സഭകളും സ്വാശ്രയ പ്രശ്നത്തില്‍ ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍ക്കുന്നു. അതിനൊപ്പം, ഈ മൂന്നു വോട്ടുബാങ്കുകള്‍ കൂടി LDF ന് നഷ്ടപ്പെടുത്താനാവില്ല. മാത്രമല്ല, ഇന്നത്തെ നിലയില്‍ സഭകളെല്ലാം ചേര്‍ന്ന് LDF നെതിരെ ഒരു സംയുക്ത ഇടയലേഖനം ഇറക്കിക്കൂടെന്നും ഇല്ല.
സ്വാമിയെ മാറ്റി കൂടുതല്‍ ശക്തനായ അരുണ്‍ കുമാര്‍ സിന്‍ഹ യെ കൊണ്ടുവന്നപ്പോള്‍ ജോസഫിന് സമാധാനമായിക്കാണണം. ശക്തന്‍ ഏതായാലും ജോസഫിന്റെ കൈയേറ്റത്തിന്റെ ഫയലില്‍ ഇതുവരെ കൈ വെച്ചിട്ടില്ല.
സ്വമിയെ സ്ഥലം മാറ്റിയ ദിവസം പത്രക്കാര്‍ ചോദിച്ചപ്പോള്‍, കളക്ടറെ മാറ്റണമെന്ന് തന്റെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. അതിലും വിചിത്രമായിരുന്നു ജോസഫിന്റെ മറ്റൊരു പ്രസ്താവന. രാജു നാരായണ സ്വാമി പലതവണ തന്നെ ഫോണില്‍ വിളിച്ച് എങ്ങനെയെങ്കിലും ഇടുക്കിയില്‍ നിന്ന് മാറ്റം വാങ്ങിത്തരണമെന്നു ജോസഫിനോട് പറഞ്ഞിട്ടുണ്ടത്രേ!
വിവാദങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന, കേവലം 4 MLA മാരുടെയും 2 MP മാരുടേയും പിന്‍ബലമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്, കേരളത്തിന്റെ ഭരണയന്ത്രത്തില്‍ ഇപ്പോഴും ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ് ജോസഫ് കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പില്‍ ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൈത്രി മുതല്‍ ഭൂമി കൈയേറ്റം വരെയുള്ള ആരോപണങ്ങള്‍ക്കിടയിലും വീണ്ടും മന്ത്രിക്കസേരയിലേക്ക് പിടിച്ചുകയുറുന്ന ജോസഫിന്റെ ഈ തട്ടിപ്പു രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയും, "ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല" എന്നമട്ടില്‍ മറന്നുകളയുന്ന മലയാളിയുടെ മാനസികാവസ്ഥയാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. ഇതു മാറിയാലേ നാടു നന്നാവൂ
വാല്‍ക്കഷ്ണം
ഞാന്‍ ഇങ്ങനെ എഴുതിയാലും ഇല്ലെങ്കിലും ജോസഫ് എല്ലാ കേസുകളില്‍ നിന്നും തടിയൂരും, വീണ്ടും മന്ത്രിയുമാകും. ഛേ...വെറുതെ കുറേ സമയം കളഞ്ഞു...!!

Subscribe to:
Posts (Atom)