Tuesday, August 28, 2007

ബീഹാറിലെ പോലീസ് കാടത്തം

ബീഹാറിലെ ഭഗത്പൂരില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് സലിം എന്നൊരു യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ കൈരളി വാര്‍ത്തയില്‍ കണ്ടു. ഈ സമയമത്രയും ക്രമസമാധാന പാലകനായ ഒരു പോലീസുകാരന്‍ കൈയും കെട്ടി ഇതു നോക്കി നിന്നു എന്നു മാത്രമല്ല, നാട്ടുകാരുടെ അടിയും തൊഴിയും കൊണ്ട് അവശനായ യുവാവിനെ സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ കയറുകെട്ടി റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. യൂട്യൂബ് വീഡിയോ

വാര്‍ത്ത ഇവിടെ


മാസങ്ങള്‍ക്കു മുന്‍പ് ഇറാക്കില്‍ കുര്‍ദ്ദ് വംശജയായ ഒരു യുവതിയെ അന്യ വിഭാഗക്കാരനായ യുവാവിനെ പ്രണയിച്ചു എന്ന കുറ്റത്തിന് തെരുവില്‍ നഗ്നയാക്കി കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍, ഇത്തരം കാടത്തം ഇറാക്കിലേ നടക്കൂ എന്നു കരുതിയിരുന്നത് ഇപ്പോള്‍ തിരുത്തേണ്ടിവന്നിരിക്കുന്നു.

31 comments:

ജിം said...

ബീഹാറിലെ ഭഗത്പൂരില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് സലിം എന്നൊരു യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നു. ഈ സമയമത്രയും ക്രമസമാധാന പാലകനായ ഒരു പോലീസുകാരന്‍ കൈയും കെട്ടി ഇതു നോക്കി നിന്നു എന്നു മാത്രമല്ല, നാട്ടുകാരുടെ അടിയും തൊഴിയും കൊണ്ട് അവശനായ യുവാവിനെ സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ കയറുകെട്ടി റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.

ബയാന്‍ said...
This comment has been removed by the author.
ബാജി ഓടംവേലി said...

കുറ്റവും ശിക്ഷയും.

nariman said...

കുറ്റകൃത്യങ്ങള്‍ക്കു കുപ്രസിദ്ധമാണല്ലൊ ബീഹാര്‍. ജനങ്ങളിലും ഭരണാധികാരികളിലും കുറ്റവാസന കൂടിയ സംസ്ഥാനം. അവിടെ ഇതും ഇതിലപ്പുറവും നടക്കും.

യരലവ said...

നരിമാന്‍: ബീഹറില്‍ ഭഗല്പൂരില്‍ ഇതിലപ്പുറവും നറ്റന്നിട്ടുണ്ടു,ഇനിയും നടന്നേക്കും,നടക്കാതിരിക്കട്ടെ,കേരളത്തില്‍ നടന്നുകോണ്ടിരിക്കുന്ന ഉരുട്ടിക്കൊല സീരീസും ഇതുതന്നെ.

ജാതീയതയില്‍ ഔന്നിത്ത്യം കാണുന്ന ഒരു സാമൂഹ്യ മനശ്ശാസ്ത്രമാണു ഇതിന്റെ വേര്, മനുഷ്യനായി പിറന്നവനെ മനുഷ്യക്കോലത്തില്‍ കാണാന്‍ വിസമ്മതിക്കുന്ന അല്ലെങ്കില്‍ ഒരു നാല്‍കാലിയുടെ പരിഗണന പോലും കല്പിക്കാന്‍ കഴിയാത്ത ഉച്ചനീചത്വം മന്‍സ്സിലെങ്കിലും സൂക്ഷിക്കുന്ന ഒരു സമൂഹമാണു ഇതിനുത്തരവാദി.

പേരിനൊപ്പം മേനോന്‍ , നായര്‍ ബ്ല ബ്ല ബ്ല...പെരുവെക്കുന്നവന്റെയും മനശ്ശസ്ത്രം ഇതില്‍ നിന്നും വിഭിന്നമല്ല.

G.manu said...

aa video clip muzhuvan kantunilkaan enikkayilla..
nammal ennu manushyaraaavum???

ശ്രീ said...

കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍‌ അല്ലേ?

ജിം said...

ibn ലും zee news ലും വായിച്ചത് പോലീസ് സഥലത്തുണ്ടായിരുന്നു എന്നാണ്. ഇനി അങ്ങനെയല്ലെങ്കില്‍ കൂടി ബൈക്കില്‍ കെട്ടി വലിച്ചിഴച്ചത് നാട്ടുകാര്‍ ബൈക്കില്‍ കുരുക്കിയിട്ടതു കൊണ്ടാണ് എന്നു പറയുന്നത് ബാലിശമാണ്; സ്പീഡ് കുറവായിരുന്നു എന്നതും!

തല്ലിയവരുടെ ആവേശത്തില്‍ പോലീസും പങ്കുചേര്‍ന്നു എന്നു വേണം കരുതാന്‍.
ഏതായാലും ആള്‍ സസ്പെന്‍ഷനിലാണ്.

Dinkan-ഡിങ്കന്‍ said...

“നരാധമത്വം” എന്നതില്‍ കൂടുതലായൊ കുറവായോ ഇതിനെ വിശേഷിപ്പിക്കാനാവില്ല. സമൂഹത്തിലെ ഇത്തരം ജീര്‍ണതകല്‍ എന്ന് മാറാന്‍?
ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ട് അര്‍ഹമായ ശിക്ഷ ഉറപ്പ് വരുത്തണം എന്ന് പ്രാര്‍ത്ഥിക്കുന്നു.
:(

ഓഫ്.ടൊ
യരലവ ചേട്ടാ ബീഹാറിലെ ആ കിരാത സംഭവത്തിലും “നായര്‍, നമ്പൂരി” എന്നൊക്കെ പറഞ്ഞ് വന്നത് നന്നായി. പേരില്‍ അതൊക്കെ വെയ്ക്കുന്നതും, കുറ്റം ആരോപിച്ച് ആളെ തല്ലിബൈക്കില്‍ കെട്ടി വലിക്കുന്നതും തമ്മിലുള്ള ആ കമ്പാരിസണ്‍ അങ്ങ്ട് ബോധിച്ചു. ആ കോപ്ലക്സ് അങ്ങ്ട് മാറ്റി വെയ്ക്കാ, ല്യാച്ചാല്‍ “യരലവ“യും, കുറ്റം ആരോപിച്ച് തല്ലി ബെക്കില്‍ കെട്ടി വലിച്ച ആ “ശഷസഹ”കൂട്ടരും തമ്മില്‍ വല്യ വ്യത്യാസം കാണില്ല.
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...
(ആകെസ്ന്റില്‍ മാക്സിമം വള്ളുവനാടന്‍ സവര്‍ണ്ണത്വം വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ട്ടോ)

കുഞ്ഞന്‍ said...

വളരെ വളരെ ക്രൂരത..അതും ഇക്കാലത്ത് ഇന്ത്യയില്‍,ബീഹാര്‍ കാടന്മാരുടെ നാടാണ്.

ഓ.ടോ.. എന്തായാലും യരലവ ഒരു ബുജി തന്നെ, സമ്മതിച്ചിരിക്കുന്നു. പിന്നെ ഇത്തിരി അപകര്‍ഷത ലാവ തിളച്ചുമറയുകയല്ലേ.. കെടാതെ സൂക്ഷിക്കൂ,, കാലം മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനാ മാഷെ ഇങ്ങനെ പേരില്ലാതെ ജീവിക്കുന്നത്(നായരെയും നമ്പൂതിരിയെയും പേടിച്ചിട്ടാ‍ണൊ?)

സഹയാത്രികന്‍ said...

അസഹ്യമായ കാഴ്ച...
:C

ജിഹേഷ് എടക്കൂട്ടത്തില്‍ | Gehesh | said...

it's really disturbing..ഇതു പോലെയുള്ള കാര്യങ്ങള്‍ ഇപ്പോഴും നടക്കുന്നല്ലോ എന്നാലോചിക്കുമ്പോള്‍ വല്ലാത്ത വിഷാമം..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ടി.വി.യില്‍ ലൈവായി കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഇത്തരം നരാധമന്മാര്‍ ഉള്ള നാടാണ് എന്റെ ഇന്‍ഡ്യ എന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു ..

കുതിരവട്ടന്‍ :: kuthiravattan said...

ഹോ, ഇനിയെങ്ങനെ മനസ്സമാധാനത്തോടെ ഒരു മാല പൊട്ടിക്കും.

മനോരമ എഴുതിയിരിക്കുന്നത് കണ്ടോ ബീഹാറിലെ ഭഗല്പൂരില്‍ മാലമോഷ്ടാവെന്ന് ആരോപിച്ചു പിടികൂടിയ യുവാവിനെ... അതായത് ആരോപണം മാത്രമേയുള്ളു, മനോരമ വിശ്വസിക്കുന്നില്ല. യുവാവ് ബോധരഹിതനായ ശേഷമാണ് ബൈക്ക് നിര്‍ത്തിയുള്ളു എന്നു പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇത്തരം പത്രങ്ങളാണ് ഒരു സമാധാനം :-) മനോരമ നീണാള്‍ വാഴ്ക.

മാതൃഭൂമിക്കാരും മംഗളവും ഇദ്ദേഹത്തെ മാലമോഷ്ടാവെന്നു വിളിച്ചിരിക്കുന്നു. മാതൃഭൂമി മൂര്‍ദ്ദാബാദ്, മംഗളവും മൂര്‍ദാബാദ്.

ജിം said...

പ്രിയ കുതിരവട്ടന്‍,
മാല മോഷ്ടിച്ചത് തെറ്റല്ല, അടികൊടുത്തതാണ് തെറ്റ് എന്നു സ്ഥാപിക്കുകയായിരുന്നില്ല ഉദ്ദേശ്യം.
ടി വി യില്‍ കണ്ടപ്പോള്‍ ആ ക്രൂരത കണ്ട് കണ്ണൂ നിറഞ്ഞുപോയി.

മനോരമ വാര്‍ത്തകള്‍ വളച്ചൊടിക്കാറുണ്ട് എന്ന സത്യം മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, ഇന്നലെ വാര്‍ത്ത കൊടുത്ത മിക്ക ഓണ്‍ലൈന്‍ പത്രങ്ങളിലും ആരോപണം തന്നെയാണ് എഴുതി കണ്ടത്.

സൗദിയിലെയും അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയുമൊക്കെ മനുഷ്യാവകാശ ലംഘനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇവരൊക്കെ എന്നു നന്നാകും എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. ഇതിപ്പോള്‍ എന്റെ സ്വന്തം രാജ്യത്ത് നടക്കുന്നതു കാണുമ്പോള്‍, കെ പി സുകുമാരന്‍ സാര്‍ പറഞ്ഞപോലെ, ലജ്ജ തോന്നുന്നു.

അനോണി ആന്റണി said...

ഹോ, ഇനിയെങ്ങനെ മനസ്സമാധാനത്തോടെ ഒരു മാല പൊട്ടിക്കും.?
കുതിരവട്ടാ,
തെരുവില്‍ കൂടിയ ജനങ്ങളല്ല ശിക്ഷിക്കേണ്ടത്, കോടതിയാണ്‌. തെരുവില്‍ തടിച്ചു കൂടുന്നവര്‍ ശിക്ഷിക്കുമെങ്കില്‍ എത്ര പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പൗരപ്രമുഖന്മാരെയും വഴിയില്‍ ഇട്ടു തല്ലിയേനേ? മുണ്ടഴിച്ച് വഴിയേ ഓടിച്ചേനെ? രാഷ്ട്രസുരക്ഷയെ വ്യഭിചരിച്ചതിനെക്കാള്‍ വലിയ കുറ്റമോ മാല പൊട്ടിക്കല്‍?

മനോരമ (മനോരോഗമുള്ള സാധനമാണ്‌ എന്നാലും) പറഞ്ഞതണ്‌ ശരി. കുറ്റം തെളിയിക്കും വരെ പ്രതി കുറ്റം ആരോപിക്കപ്പെട്ടയാളാണ്‌, കുറ്റവാളിയല്ല

അനോണി ആന്റണി said...

കുതിരവട്ടാ,
തെരുവില്‍ കൂടിയ ജനങ്ങളല്ല ശിക്ഷിക്കേണ്ടത്, കോടതിയാണ്‌. തെരുവില്‍ തടിച്ചു കൂടുന്നവര്‍ ശിക്ഷിക്കുമെങ്കില്‍ എത്ര പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പൗരപ്രമുഖന്മാരെയും വഴിയില്‍ ഇട്ടു തല്ലിയേനേ? മുണ്ടഴിച്ച് വഴിയേ ഓടിച്ചേനെ? രാഷ്ട്രസുരക്ഷയെ വ്യഭിചരിച്ചതിനെക്കാള്‍ വലിയ കുറ്റമോ മാല പൊട്ടിക്കല്‍?

മനോരമ (മനോരോഗമുള്ള സാധനമാണ്‌ എന്നാലും) പറഞ്ഞതണ്‌ ശരി. കുറ്റം തെളിയിക്കും വരെ പ്രതി കുറ്റം ആരോപിക്കപ്പെട്ടയാളാണ്‌, കുറ്റവാളിയല്ല

മത്തായി said...

ആ പോലീസുകാരനെ ഓര്‍ത്ത് ലജ്ജിക്കുന്നു. നാണയത്തിനു ഒരുപാടു വശങ്ങള്‍. നാട്ടുകാര്‍ കൈവയ്ക്കും എന്ന പേടി എല്ലാവര്‍ക്കും ഉള്ളതു കൊണ്ടാണ് നമ്മുടെ സഹോദരിമാര്‍ ഇട്ട മാലയുമായി തിരിച്ചു വീട്ടില്‍ വരുന്നത്. (മാല തന്നെയല്ല മാനവും) അല്ലാതെ പോലീസിനെയൊ കോടതിയൊ ആര്‍ക്കെങ്കിലും പേടിയുണ്ടായിട്ടല്ല. നാളെ നമ്മുടെ നാട്ടില്‍ ഇതേ പോലെ ഒരു രംഗം ജനക്കൂട്ടം കണ്ടുകൊണ്ടു നിന്നു എന്നു വയ്ക്കുക, കൂടി നിന്നവരില്‍ ഒരാള്‍ പോലും പ്രതികരിച്ചില്ല എന്നു നമ്മള്‍ രോക്ഷം കൊള്ളും.

കുതിരവട്ടന്‍ :: kuthiravattan said...

അതെയതെ പോലീസുകാരോ നാട്ടുകാരോ കുറ്റവാളിയുടെ ദേഹത്ത് കൈ വച്ചാല്‍ ലജ്ജിക്കണം.
ഏതെങ്കിലും കുറ്റാരോപിതന്‍ നിയമത്തിന്റെ കണ്ണുകെട്ടി ശിക്ഷയില്‍ നിന്നും ഊരിപ്പോന്നാല്‍ ആഘോഷിക്കണം. ഒരു ക്ലിപ്പില്‍ വീണ്ടും വീണ്ടും ഒരേ രംഗം കുത്തിക്കേറ്റി ഒരടി അടിച്ചാല്‍ അതു നൂറടി ആ‍ക്കിക്കാണിക്കാനുള്ള മാധ്യമധാര്‍മികബോധത്തെക്കുറിച്ചാലോചിച്ച് അഭിമാനിക്കണം.

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

കുതിരവട്ടാ,
കുറ്റവാളി എന്ന് ആരോപിയ്ക്കപ്പെടുകയോ തെളിയിക്കപ്പെടുകയോ ചെയ്ത ആളുടെ മേല്‍ പോലീസോ നാട്ടുകാരോ കൈ വെച്ചാല്‍ ലജ്ജിയ്ക്കുക തന്നെ വേണം. കാരണം അത് ഇല്ലീഗല്‍ ആണ്, ഇന്ത്യയിലെ നിയമവാഴ്ചയുടെ മുഖത്താണ് ഓരോ അടിയും ചെന്ന് വീഴുന്നത്.

പോലീസുകാര്‍ക്ക് എന്തെങ്കിലും ന്യായം ഉണ്ടാക്കാം പ്രതി അക്രമാസക്തനായെന്നോ മറ്റോ (അത് ശരിയാണെന്നന്നല്ല) പക്ഷെ നാട്ടുകാര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത് ബലം പ്രയോഗിയ്ക്കാന്‍? മോബ് മെന്റാലിറ്റിയുടേയും ജനരോഷത്തിന്റെയും കാര്യം കണക്കിലെടുക്കുമ്പോള്‍ ജനങ്ങളുടെ ഈ വികാരപ്രകടനം മനസ്സിലാക്കാവുന്നതേ ഉള്ളൂ എങ്കിലും അത് ന്യായീകരിയ്ക്കപ്പെടുകയോ പ്രോത്സാഹിയ്ക്കപ്പെടുകയോ ചെയ്യേണ്ട ഒരു കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല.

താങ്കളുടെ കമന്റില്‍ ആ ഒരു ധ്വനി കണ്ടു. നിയമത്തിന്റെ വഴിയ്ക്ക് കാര്യങ്ങള്‍ നീങ്ങണം. കുറ്റവാളികള്‍ രക്ഷപ്പെടുന്നു എന്നുള്ളത് ഇത് പോലെയുള്‍ല കാടത്തങ്ങള്‍ക്ക് ന്യായീകരണമാണോ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം . അതിന് പക്ഷെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ടല്ലോ ? പൊതുജനം നിയമം കൈയിലെടുക്കാനും , പോലീസുകാരന്‍ ശിക്ഷ വിധിച്ചു നടപ്പാക്കാനും തുടങ്ങിയാല്‍ അത് കാടത്തത്തിലേക്കല്ലെ നയിക്കുക . ഇത്രയും മൃഗീയമായ മര്‍ദ്ധനത്തിന് വിധേയനായ ആ ചെറുപ്പക്കാരന്‍ നാളെ ഒരു അഭിനവ വീരപ്പനായി മാറിയാല്‍ അതിന് കാരണക്കാര്‍ അവനെ ഇങ്ങിനെ പീഢിപ്പിച്ചവര്‍ തന്നെയായിരിക്കും . കുറ്റവാളികളെ ശിക്ഷിക്കുന്നത് , അവര്‍ നല്ല മനുഷ്യരായി സമൂഹത്തില്‍ തിരിച്ചു വരുന്നതിന് വേണ്ടിയാണ് . ആ ഉദ്ധേശ്യം ഇവിടെ അട്ടിമറിക്കപ്പെടുന്നു. ഒരു മാല മോഷ്ഠിച്ചു എന്നത് ഇത്ര വലിയ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമല്ല തന്നെ .

കുതിരവട്ടന്‍ :: kuthiravattan said...

ദില്ബാസുരാ, താങ്കളുടെ പോക്കറ്റടിക്കാന്‍ ഒരാള്‍ ശ്രമിച്ചു എന്നിരിക്കട്ടെ എന്തു ചെയ്യും. ബലം പ്രയോഗിച്ചു പേര്‍സ് തിരികെ വാങ്ങിക്കുമോ? താങ്കളേക്കാള്‍ ആരോഗ്യമുള്ളയാളാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കിലോ? ചുറ്റുമുള്ളവര്‍ കണ്ടു നില്‍ക്കണം അല്ലേ? എന്നിട്ട് താങ്കള്‍ പോലീസ് സ്റ്റേഷനില്‍ പോയി കമ്പ്ലയിറ്റ് രജിസ്റ്റര്‍ ചെയ്ത്, കോടതി വഴി പേഴ്സ് തിരികെ വാങ്ങും. ഇനി കോടതി പ്രതി കുറ്റവാളി അല്ലെന്ന് വിധിച്ചാലോ?

കള്ളന് സമയം കൊടുത്താല്‍ ഉറപ്പാണ്, അവന്‍ കുറ്റവാളി അല്ലെന്നേ വിധിക്കൂ. പോക്കറ്റടി, മാലമോഷണം, സ്ത്രീകളെക്കേറിപ്പിടിക്കല്‍ തുടങ്ങിയ കേസുകളില്‍ സംഭവസ്ഥലത്തു വച്ചു തന്നെ വേണ്ടതു ചെയ്തില്ലെങ്കില്‍ കുറ്റം തെളിയിക്കലും ഉണ്ടാവില്ല, കുറ്റവാളി ശിക്ഷിക്കപ്പെടലും ഉണ്ടാവില്ല.

നിയമത്തിന്റെ വഴിക്ക് കാര്യങ്ങളെ വിട്ടുകൊടുക്കണം എന്നു പ്രസംഗിക്കാന്‍ കൊള്ളാം. ഏറ്റവും കുറഞ്ഞ പക്ഷം, വേണ്ടപ്പെട്ടവര്‍ക്കെതിരേ ഇത്തരം അക്രമം നടക്കുമ്പോഴെങ്കിലും അല്പം നിയമം കൈയിലെടുക്കാന്‍ ‘ലജ്ജിക്കുന്നവര്‍‘ തയ്യാറാവണം. ലജ്ജയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കു വേണ്ടിയും അല്പം നിയമം കൈയിലെടുത്തോട്ടെ.

യരലവ said...

ഡിങ്കാ: പേരില്‍ ജാതിവാലു ഘടിപ്പിച്ചു വര്‍ണ്ണവര്‍ണ്ണാശ്രമചിന്ത പേറി നടക്കുന്ന ഒരു സമൂഹാത്തില്‍ നിന്നും ഇതു ഇതിലപ്പുറവും പ്രതീക്ഷിക്കണം; ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ചിരുന്ന ഒരു സമൂഹ്യ ഘടനയുടെ ഭാഗം തന്നെ ഇതും, ഒരു സഹജീവിയെ പേപ്പട്ടിയെ (പേപ്പട്ടികളേ എന്നോടു പൊറുക്കുക)തല്ലുമ്പോലെ തല്ലുമ്പോള്‍ ജീവനോടെ കയ്യ് പിറകില്‍ കെട്ടി രോഡിലൂടെ മനുഷ്യ ജീവികളുടെ മുന്നില്‍ കൂടി വലിച്ചിഴക്കുന്നതു സര്‍ക്കസ് കാണുന്നമാതിരി കണ്ടു നില്‍കാന്‍ അവരെ പ്രചോദിപ്പിച്ചതു അവരുടെ ജാതി ചിന്ത തന്നെയാണ് - ഇതേ ജാതി ചിന്ത തന്നെയാണെ നല്ല സുന്ദരമായ പേരിനു പിറകെ നായര്‍, നമ്പൂരി, മേനോന്‍, ബ്ല ബ്ല ബ്ല പേരു കെട്ടി വെക്കുന്നവരും ചെയ്യുന്നത്. എന്തു കോണ്ടു പുലയ, തീയ്യ ജാതിക്കാര് അവരുടെ പേരിനൊപ്പം അവരുടെ ജാതിവാലു വെക്കുന്നില്ല, ഡിങ്കാ അവരുടേതായിരിക്കണം യതാര്‍ത്ഥ മനുഷ്യ ജന്മം. പുണ്യ ജന്മം. കീഴാളന്‍ ഏറ്റുവാങ്ങുന്ന ഒരോ തല്ലും ഈ മനുഷ്യ കുലത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്, അവനെ നമിക്കുക. അവന്റെ ഹൃദയത്തിലാണു ദൈവവും പൂജയും.

Manskamnadhish ക്ഷേത്രപരിസരത്തുവെച്ചു തോഴാന്‍ വന്ന ശാന്തി ദേവി നോക്കി നില്‍ക്കെയാണു ഈ കാടത്തം ചെയ്യുന്നതോര്‍ക്കുക; അവള്‍ക്കു മാല തിരിച്ചു കിട്ടിയ സ്തിഥിക്കു,ആ പട്ടീണിക്കോലത്തിന് അവള്‍ക്കു പൊറുത്തുകോടുക്കാവന്നതേയുള്ളൂ, എങ്കില്‍ ദൈവം അവളില്‍ പ്രാസദിച്ചേനെ.

ഇങ്ങു കേരളത്തില്‍ റയില്‍‌വേ പുറമ്പോക്കു ഭൂമിയില്‍ പൈപ്പിനുള്ളിലും പ്ലാസ്റ്റിക്ക് ഷീറ്റിനുള്ളിലും കുഞ്ഞുങ്ങളുമായി തെരുവുപട്ടികള്‍ക്കൊപ്പം പാര്‍ക്കുന്ന തമിഴ് മക്കളെ മോഷണം അരോപിച്ചു തല്ലിച്ചതക്കുന്നതും കൂരപോളിച്ചെറിയുന്നതും നേരില്‍ കണ്ടിട്ടുണ്ടു, പാത്രം കട്ടു എന്നും പറഞ്ഞു ആക്രി പെരുക്കുന്നവനെ പീഡിപ്പിക്കുന്നതും കണ്ടിട്ടുണ്ട്, ഇതൊക്കെ അങ്ങു ബീഹാറിലൊന്നുമല്ല. ഡിങ്കാ.. എല്ലാം കാഴ്ചപ്പാടിന്റെ പ്രശ്നമാ.

ഓ :ടോ: റെയില്‍‌വേ പട്ടക്കിരുന്ന തമിഴന്‍ സേലം ഡിവിഷനും കൊണ്ടു പോയേ..ഡിങ്കാ‍ാ‍ാ‍ാ‍ാ.


ഡിങ്കാ; ഇനിയും ഭൂമി കറങ്ങും, ഡിങ്കന്‍ എനിയും മലകള്‍ തുരക്കും.

മത്തായി said...

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ഇതു പോലെയുള്ള എത്ര പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്? അതിനൊന്നും പാകമായ സമൂഹമല്ല ഇത്. മോഷണം മുതല്‍ ഒളിഞ്ഞു നോട്ടം വരെ തടയാന്‍ ജനം കുറുവടിയുമായി ഉറക്കമൊഴിച്ചിരിക്കുന്നതു ഈ നാട്ടില്‍ത്തന്നെയല്ലേ? കേരളത്തില്‍ മാല പൊട്ടിക്കല്‍ വ്യാപകമല്ലേ, എത്ര കേസുകള്‍ നമ്മുടെ പോലീസ്/കോടതി തെളിയിച്ചിണ്ട്. നാട്ടുകാര്‍ ഇടപെട്ടു പിടിച്ചു കൊടുത്താലോ 2-3 മാസത്തെ ജയില്‍ വാസം കഴിഞ്ഞ് പൂര്‍വാധികം ശക്തിയോടെ അവര്‍ ഈ പണി തുടരും. 2 ചാമ്പു കൊടുത്താല്‍ അത്രയും സമാധാനം. മാലപൊട്ടിക്കല്‍ വലിയ കുറ്റമല്ല!! ആര്‍ക്ക്? 10 രൂപ പോക്കറ്റടിച്ചു പോയവനറിയാം അതിന്റ്റെ വിഷമം. ഈ കോലാഹലത്തില്‍ ഏറ്റവും സന്തോഷിക്കുന്നതു ആരായിരിക്കും എന്ന് ഊഹിക്കാമല്ലോ.

കുതിരവട്ടന്‍ :: kuthiravattan said...

ഈ വിഷയത്തെ സംബന്ധിച്ച് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത
ന്യൂഡല്‍ഹി: മാലമോഷ്ടിച്ചു എന്നാരോപിച്ച് ഭഗല്‍‌പൂരില്‍ ന്യൂനപക്ഷ സമുദായാംഗത്തെ പോലീസ് മോട്ടോര്‍സൈക്കിളില്‍ കെട്ടിവലിച്ചിഴച്ചതായ സംഭവത്തെക്കുറിച്ച് ദേശീയ ന്യൂനപക്ഷക്കമ്മീഷന്‍ ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സത്യം പറഞ്ഞാല്‍ ഈ വാര്‍ത്ത കാണുമ്പോഴാണ് ലജ്ജിക്കേണ്ടത്. ആരോ പോക്കറ്റടിച്ചു, നാട്ടുകാരും പോലീസും എടുത്തിട്ട് ചളുക്കി.അതു കഴിഞ്ഞപ്പോ അയാളുടെ ജാതിയും മതവും പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നത്, അതും കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പത്രം. മതേതരത്വം, നാനാത്വത്തില്‍ ഏകത്വം, മണ്ണാങ്കട്ട. നാണക്കേട്, ഛീ...

ജിം said...

മത്തായിച്ചേട്ടാ, നാട്ടുകാര്‍ കൂടി തല്ലിയത് മനസ്സിലാക്കാം. അതില്‍ തെറ്റു പറയാനാവില്ല. സമ്മതിക്കുന്നു. പക്ഷേ നിയമം നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥനായ ആ പോലീസുകാരന്‍ ചെയ്തത് എത്ര ചിന്തിച്ചിട്ടും ശരിവെക്കാന്‍ മനസ്സനുവദിക്കുന്നില്ല.

പാവം മാതൃഭൂമി എന്തു പിഴച്ചു കുതിരവട്ടന്‍ മാഷേ? നടന്ന സംഭവം എഴുതിയെന്നല്ലേയുള്ളൂ?
പക്ഷേ ന്യൂനപക്ഷക്കമ്മീഷന്‍ ഇതിലിടപെടേണ്ട കാര്യമെന്താണെന്ന് മനസ്സിലാകുന്നില്ല.

യരലവ said...

യരലവ തീയ്യ : വീണ്ടും

ഒരിത്തിരി ഭക്ഷണം മോഷ്ടിച്ചവനെ ശിക്ഷിക്കാന്‍ നമ്മുടെ നിയമസംവിധാനത്തിനു നൂറുകയ്യാണ്;കോടികള്‍ കട്ടാലോ അയാള്‍ ആദരണീയനും സംരക്ഷിക്കപ്പെടേണ്ടവനുമാകും.
ഇന്നത്തെ മാധ്യമം മുഖപ്രസംഗത്തില്‍ നിന്നു

മാതൃഭൂമി ഈ സംഭവത്തെ ന്യൂനപക്ഷവല്‍കരിച്ചതു മന്തു മറ്റേ കാലിനായതുകോണ്ടാ; അടികൊള്ളുന്നവനും മാല കക്കുന്നവനും എന്തു ന്യൂനപക്ഷമെടോ.

കുതിരവട്ടന്‍ :: kuthiravattan said...

“പാവം മാതൃഭൂമി എന്തു പിഴച്ചു കുതിരവട്ടന്‍ മാഷേ? നടന്ന സംഭവം എഴുതിയെന്നല്ലേയുള്ളൂ?
പക്ഷേ ന്യൂനപക്ഷക്കമ്മീഷന്‍ ഇതിലിടപെടേണ്ട കാര്യമെന്താണെന്ന് മനസ്സിലാകുന്നില്ല.“


അപ്പോള്‍ ന്യൂനപക്ഷക്കമ്മീഷന്‍ ഇതിലിടപെടേണ്ട കാര്യം ഇല്ലെന്നാണോ താങ്കളുടെ അഭിപ്രായം? മാതൃഭൂമി എന്തു പിഴച്ചു എന്ന് താങ്കളുടെ ഉത്തരത്തിനു ശേഷം വിശദമാക്കാം.

ജിം said...

ഈ പ്രശ്നത്തില്‍ ന്യൂനപക്ഷ വാദവും ജാതിയും മതവും ഒന്നും കൊണ്ടുവരേണ്ട ഒരു കാര്യമില്ല. മോഷ്ടിക്കാന്‍ ശ്രമിച്ചു, നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചു. ഞാന്‍ ഇതില്‍ കണ്ടത് മനുഷ്യാവകാശ ലംഘനമാണ് - പോലീസിന്റെ ഭാഗത്തു നിന്നും; ന്യൂനപക്ഷാവകാശ ലംഘനമല്ല.

ഏതായാലും, സസ്പെന്‍ഷനിലായിരുന്ന ആ രണ്ടു പോലീസുകാരേയും ഇന്ന് പിരിച്ചു വിട്ടു

കുതിരവട്ടന്‍ :: kuthiravattan said...

ഉത്തരം ജിം പറഞ്ഞു കഴിഞ്ഞു. ഇവിടെ നടന്നത് മനുഷ്യാവകാശലംഘനമാണ്, ന്യൂനപക്ഷാവകാശലംഘനമല്ല.

ജിമ്മിനും എനിക്കും മനസ്സിലാക്കാമെങ്കില്‍ ഇത്രയും സര്‍ക്കുലേഷനുള്ള ഒരു ദിനപ്പത്രത്തിന് ഇതു മനസ്സിലാക്കാനാവില്ല എന്നു വിശ്വസിക്കാനാവുന്നില്ല. കാളപെറ്റെന്നു കേട്ട് ആരെങ്കിലും കയറെടുത്തെങ്കില്‍ ആ വാര്‍ത്തകളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുകയാണ് വേണ്ടത്. അല്ലെങ്കില്‍ പച്ചക്ക് എഴുതുക, ഇവിടെ നടന്നത് മനുഷ്യാവകാശ ലംഘനമാണ്, ന്യൂനപക്ഷാവകാശ ലംഘനമല്ല എന്ന്. അതല്ലാതെ, ഇത് ...

Inji Pennu said...

അവിടെ നടന്നത് രണ്ടും അല്ലെ? മനുഷ്യാവകാശലംഘനവും, ന്യൂനപക്ഷാവകാശലംഘനവുമല്ലേ?

ഇത് ഒരു കറമ്പനാണെന്ന് വെക്കുക്ക, നടന്നത് വെള്ളക്കാരുടെ നാട്ടില്‍? അന്നേരമത് ന്യൂനപക്ഷാവകാശലംഘനമെന്ന് നമ്മള്‍ നിലവിളിക്കില്ലേ? നമ്മുടെ നാട്ടിലെ ന്യൂനപക്ഷങ്ങളേക്കാളും സൊ കോള്‍ഡ് താഴ്ന്ന ജാതിക്കാരേക്കാളും നമ്മള്‍ വ്യാകുലപ്പെടാറുണ്ടെന്ന് തോന്നിയിട്ടുണ്ട് മറ്റുള്ള നാട്ടിലെ ന്യൂനപക്ഷങ്ങളോട്! കണ്ണടക്കാം, ഇരുട്ടാവില്ല.
ബിഹാറില്‍ ഇതൊന്നും ഇല്ല, എല്ലാ ജാതിക്കാര്‍ക്കും നിയമവും പരിരക്ഷയും സമാസമം എന്ന് പറയുന്നത് ഒരു തമാശയാണ്.